ഐ സി സിയുടെ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ചു

icc-test

സി സി യുടെ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ചു. മൂന്ന് ഹോം-എവേ പരമ്പരകള്‍ രണ്ട് വര്‍ഷത്തെ കാലാവധിയില്‍ രണ്ട് ഘട്ടമായാവും ടൂര്‍ണ്ണമെന്റ് നടക്കുക. 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ആഷസും 2021ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ആഷസും ഇപ്രകാരമാവും നടക്കുക. 2019ല്‍ ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 9 ടീമുകളാവും പങ്കെടുക്കുക.

ഇത് കൂടാതെ 13 ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലീഗും ഐ സി സി പ്രഖ്യാപിച്ചിട്ടുണ്ട്. 12 ടെസ്റ്റ് ടീമുകള്‍ക്കൊപ്പം ഐ സി സി വേള്‍ഡ് ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പ് വിജയികളായ നെതര്‍ലാണ്ട്‌സിനെയും ഉള്‍പ്പെടുത്തിയാണ് ഏകദിന ലീഗ്. ഇതും 2020 മുതല്‍ 2022 വരെയാവും നടക്കുക.

Top