24 കാരറ്റ് സ്വർണ്ണത്തിൽ പൊതിഞ്ഞ് ടെസ്‌ല

24 കാരറ്റ് സ്വർണത്തിൽ കുളിച്ച് ലോകത്തിലെ ഏറ്റവും വില കൂടിയ ടെസ്‌ല രംഗത്ത്. പ്രീമിയം ലോഹങ്ങൾ ഉപയോഗിച്ച് ഐഫോണുകളും മറ്റും പരിഷ്‌ക്കരിക്കുന്നതിന് അറിയപ്പെടുന്ന കാവിയാർ എന്ന കമ്പനിയാണ് ടെസ്‌ല മോഡൽ S -നെ 24 കാരറ്റ് സ്വർണ്ണത്തിൽ പൊതിഞ്ഞ്  സുന്ദരമാക്കി മാറ്റിയിരിക്കുന്നത്. ബ്ലാക്ക് ഗോൾഡ് കോമ്പിനേഷൻ വാഹനത്തിന് തിളക്കമാർന്ന രൂപം നൽകുന്നു.

കാവിയാർ വെബ്‌സൈറ്റിൽ പരിഷ്കരിച്ച ടെസ്‌ല മോഡൽ S കാറിന് മോഡൽ എക്‌സലൻസ് 24K എന്നാണ് പേര് നൽകിയിരിക്കുന്നത്. റേഡിയേറ്റർ ഗ്രില്ല്, സൈഡ് സ്കേർട്ടുകൾ, ബമ്പറുകൾ, മിററുകൾ എന്നിവ ശുദ്ധമായ സ്വർണ്ണത്തിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്. സ്‌പോക്കുകളിലെ സ്മൂത്ത് 24 കാരറ്റ് ഫിനിഷ് ആരാധകരുടെ കണ്ണുകളെ വിദൂരത്തുനിന്നും ആകർഷിക്കും. രണ്ട് കാവിയാർ സ്വർണ്ണ കിരീടങ്ങൾ ബോണറ്റിലും പിൻ ബമ്പറിലും നൽകിയിരിക്കുന്നു. ഇലക്ട്രിക് കാറിന്റെ 24 കാരറ്റ് ഗോൾഡ് പ്ലേറ്റിംഗ് ഇരട്ട ഇലക്ട്രോപ്ലേറ്റിംഗ് സാങ്കേതികത ഉപയോഗിച്ചാണ് ചെയ്യുന്നത്.

വാഹനത്തിന്റെ സവിശേഷതകൾ വ്യക്തമായും, സ്റ്റാൻഡേർഡ് ടെസ്‌ല S പ്ലെയ്ഡ്+ പോലെ തുടരുന്നു. കാറിന് 1.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും, മണിക്കൂറിൽ 124 കിലോമീറ്ററാണ് വാഹനത്തിന്റെ ടോപ്പ് സ്പീഡ്.

 

Top