ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററി നിര്‍മിക്കാനൊരുങ്ങി തെസ്‌ല

ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററി നിര്‍മിക്കാനൊരുങ്ങി അമേരിക്കന്‍ കമ്പനിയായ തെസ്‌ല. ഊര്‍ജോത്പാദന രംഗത്തെ വമ്പന്മാരായ നിയോണുമായി സഹകരിച്ച് ആസ്‌ത്രേലിയയിലാണ് ബാറ്ററി നിര്‍മിക്കുക.

ഊര്‍ജ പ്രതിസന്ധിയില്‍ പിറകിലായ ദക്ഷിണ ആസ്‌ത്രേലിയക്ക് കൈത്താങ് എന്നോണമാണ് ബാറ്ററി നിര്‍മാണത്തിന് ഇരു കമ്പനികളും കൈകോര്‍ക്കുന്നത്.

നൂറ് ദിവസത്തിനകെ ബാറ്ററി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് തെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. പദ്ധതിക്ക് പണം ഈടാക്കില്ലെന്നും മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. 100 മെഗാവാട്ട് ശേഷിയുള്ള ബാറ്ററിയാണ് തെസ്‌ല നിര്‍മിക്കുക. ലോകത്ത് നിലവിലുള്ളതില്‍ 30 മെഗാവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഏറ്റവും വലുത്.

കാര്‍ നിര്‍മാണ രംഗത്ത് വിജയകരമായി മുന്നേറുന്ന അമേരിക്കന്‍ കമ്പനിയായ തെസ്‌ല ബാറ്ററി നിര്‍മാണത്തിലേക്ക് കൂടി ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.

Top