tesla to supply 200 self driving taxis to dubai

യു എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്‍കോര്‍പറേറ്റഡില്‍ നിന്ന് 200 വാഹനങ്ങള്‍ വാങ്ങുമെന്നു ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിട്ടി (ആര്‍ ടി എ) പ്രഖ്യാപിച്ചു.

ഗള്‍ഫ് മേഖലയിലെ ആദ്യ ഓഫിസ് ദുബായില്‍ തുറക്കുമെന്നു ടെസ്ല വ്യക്തമാക്കിയ പിന്നാലെയാണ് ആര്‍ ടി എയുടെ പ്രഖ്യാപനവുമെത്തിയത്. എമിറേറ്റില്‍ ടാക്‌സി സര്‍വീസ് നടത്തുന്ന ദുബായ് ടാക്‌സി കോര്‍പറേഷന്റെ ഉപയോഗത്തിനായി സെഡാനായ ‘മോഡല്‍ എസ്’, സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘മോഡല്‍ എക്‌സ്’ എന്നിവയാണ് ആര്‍ ടി എ വാങ്ങുക.

ദുബായില്‍ നടക്കുന്ന ഉച്ചകോടിക്കിടെ ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌കും ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തയേറുമായി ഇതുസംബന്ധിച്ച ധാരണാപത്രവും ഒപ്പിട്ടു.

ഇതേ ഉച്ചകോടിയിലാണു ദുബായില്‍ ടെസ്ലയുടെ ഓഫിസ് ആരംഭിക്കുന്ന വിവരം മസ്‌ക് വെളിപ്പെടുത്തിയത്. അതിനിടെ ഇക്കൊല്ലം തന്നെ ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നു ടെസ്ല നേരത്തെ സൂചിപ്പിച്ചിരുന്നു.

Top