ടെസ്‌ല കര്‍ണാടകയില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണം ആരംഭിക്കുന്നതായി റിപ്പോർട്ട്

ബാം​ഗ്ലൂർ: ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കര്‍ണാടകയില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. കഴിഞ്ഞ മാസം ഇലക്ട്രിക് കാർ നിർമ്മാതാവായ ടെസ്‍ല മോട്ടോഴ്സ് ഇന്ത്യയും എനർജി പ്രൈവറ്റ് ലിമിറ്റഡും കൈകോർത്ത് ബാം​ഗ്ലൂരിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 2021ൽ ടെസ്‌ല ഇന്ത്യയിലെത്തുമെന്ന് ഡിസംബറിൽ ഇലോൺ മസ്ക് ട്വിറ്റ് ചെയ്തിരുന്നു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സർ‌ക്കാർ. ഇ-വാഹനങ്ങൾ നിരത്തിലെത്തുന്നതോടെ എണ്ണയെ ആശ്രയിക്കുക, മലിനീകരണം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണവും ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവവും മൂലം പദ്ധതി പാതിവഴിയിൽ നിൽക്കുകയാണ്. എന്നാൽ ഇലോൺ മസ്ക് ഇന്ത്യയിൽ ഇലക്ട്രിക് കാർ നിർമാണ യൂണിറ്റ് ആരംഭിക്കാൻ പോകുകയാണെന്ന വാർത്ത ശുഭകരമായിട്ടാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Top