ടെസ്‌ല പതിനൊന്നായിരം മോഡല്‍ x എസ്.യു.വികളെ പരിശോധനയ്ക്കായി തിരിച്ചുവിളിച്ചു

ലക്ട്രിക് വാഹന രംഗത്തെ പ്രഗത്ഭരായ ടെസ്‌ല പതിനൊന്നായിരം മോഡല്‍ X എസ്.യു.വികളെ പരിശോധയ്ക്കായി തിരിച്ചുവിളിച്ചു.

പിന്‍സീറ്റിലെ കേബിള്‍ സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതാണ് തിരിച്ചു വിളിക്കാനുള്ള കാരണം.

കമ്പനി ഇതുവരെ ആകെ വിറ്റഴിച്ചവയില്‍ വെറും 3 ശതമാനം മോഡല്‍ X കാറുകള്‍ മാത്രമാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കാറുകളുടെ പ്രശ്‌നങ്ങള്‍ മൊബൈല്‍ സര്‍വ്വീസ് ഓപ്പറേറ്റര്‍മാര്‍ പത്തു മിനിറ്റിനുള്ളില്‍ പരിശോധിച്ച് പരിഹരിക്കുമെന്നും ടെസ്‌ല അധികൃതര്‍ അറിയിച്ചു.

2016 ഒക്ടോബര്‍ 28 മുതല്‍ 2017 ഓഗസ്റ്റ് 16 വരെയുള്ള കാലയളവില്‍ നിര്‍മിച്ച മോഡലുകളാണ് പരിശോധനയ്ക്കായി വിളിക്കുന്നത്.

ഇന്ത്യയില്‍ ടെസ്‌ലയ്ക്ക് വേണ്ടത്ര സ്വാധീനം ഇല്ലാത്തതിനാല്‍ തിരിച്ചുവിളിയില്‍പ്പെട്ട കാറുകള്‍ ഇന്ത്യയില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.

എന്നാല്‍ വ്യക്തികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്തവ ഉണ്ടായേക്കാം.

Top