ടെസ്‌ലയുടെ മോഡല്‍ ‘വൈ’, ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; അടുത്ത മാസം വിപണിയില്‍

ടെസ്‌ലയുടെ ഇലക്ട്രിക് ക്രോസോവറായ മോഡല്‍ വൈ അടുത്ത മാസം വില്‍പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി മോഡല്‍ വൈ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയതായും ടെസ്‌ല വെളിപ്പെടുത്തി.

ടെസ്‌ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറായ മോഡല്‍ ത്രീ ആധാരമാക്കിയാണു മോഡല്‍ വൈ ഉല്‍പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ക്രോസോവര്‍ വിഭാഗത്തില്‍പെട്ട മോഡല്‍ വൈ കമ്പനി അനാവരണം ചെയ്തത്.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ടെസ്‌ലയുടെ അവകാശവാദം. മുമ്പ് നിശ്ചയിച്ചതിലും നേരത്തെ തന്നെ മോഡല്‍ വൈ വില്‍പനയ്‌ക്കെത്തുമെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു.

Top