Tesla may enter India this summer: Elon Musk

ഇന്ത്യയിലെ വാഹന പ്രേമികളെ ആവേശത്തില്‍ ആക്കി ടെസ്‌ല സിഇഒ എലോണ്‍ മസ്‌കിന്റെ പ്രഖ്യാപനമെത്തി.

ടെസ്‌ല ഇന്ത്യയിലെത്തുന്നതിനെപ്പറ്റി ആരാഞ്ഞ ട്വിറ്റര്‍ ഫോളോവറോടാണ് മസ്‌കിന്‍ മനസു തുറന്നത്. ടെസ്‌ല ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്തുമെന്ന് നേരത്തെതന്നെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗോയല്‍ ഇഷാന്‍ എന്നയാളാണ് ടെസ്‌ലയുടെ എല്ലാമെല്ലാമായ മസ്‌കിനോട് ചോദ്യമുന്നയിച്ചത്. നാളുകളായി ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് കാത്തിരിക്കുന്നു.

എന്തെങ്കിലും പദ്ധതികളുണ്ടോ ഇന്ത്യയിലേക്കു വരാന്‍? വരുന്നെങ്കില്‍ അതെപ്പോഴായിരിക്കും എന്നായിരുന്നു ചോദ്യം. ഈ വേനലില്‍ തന്നെ നമുക്കത് പ്രതീക്ഷിക്കാം എന്നായിരുന്നു ലോണ്‍ മസ്‌കിന്റെ മറുപടി.

ഇലക്ട്രിക് കാര്‍ എന്ന നിലയില്‍ ലോകത്തെ അതിശയിപ്പിച്ച വാഹന നിര്‍മാതാക്കളാണ് ടെസ്‌ല. റെയ്‌സിംഗ് കാറുകളെ പോലും അതിശയിപ്പിക്കുന്ന മികവാണ് ടെസ്‌ലയുടെ പ്രത്യേകത.

നൂറു കിലോമീറ്റര്‍ വേഗം വരിക്കാന്‍ പത്തു സെക്കന്റില്‍ താഴെ മാത്രം സമയം മാത്രം വേണ്ടിവരുന്ന മോഡലുകള്‍ ടെസ്‌ലയ്ക്കുണ്ട്.

ഇന്ത്യയില്‍ നിലവില്‍ മഹീന്ദ്രയാണ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ എന്ന നിലയില്‍ മുന്നില്‍ നില്‍ക്കുന്നത്. മഹീന്ദ്രയുടെ ഇ2ഒയും വെറൈറ്റോയുടെ ഇലക്ട്രിക് വേരിയന്റുമാണ് ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ പ്രേമികളുടെ ആശ്വാസം.

എന്തായാലും ഇലക്ട്രിക് കാറുകള്‍ക്കായി ധാരാളം സൗകര്യങ്ങള്‍ ഗവണ്‍മെന്റ് ഒരുക്കിക്കൊടുക്കേണ്ടതായി വരും.

Top