ടെസ്‌ലയുടെ മോഡല്‍ വൈ ഇലക്ട്രിക്ക് എസ്‌യുവി പുറത്തിറക്കി

ലക്ട്രിക്ക് വാഹന നിര്‍മ്മാണ രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ടെസ്‌ല. ഫുള്‍ ഇലക്ട്രിക് മൂഡിലുള്ള മോഡല്‍ വൈ ഇലക്ട്രിക്ക് എസ്‌യുവിയാണ് ഇക്കുറി കാര്‍ പ്രേമികള്‍ക്കായി ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത്.

39,000 ഡോളര്‍ (ഏകദേശം 27 ലക്ഷം) രൂപ വിലമതിക്കുന്ന വാഹനം സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് വേര്‍ഷന്‍, ലോംഗ് റേഞ്ച്, ഡ്യുവല്‍ മോട്ടോര്‍ ആള്‍ വീല്‍ ഡ്രൈവ്, ഫെര്‍ഫോമന്‍സ് വേരിയന്റുകളിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗം. 3.5 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ പരമാവധി വേഗതയിലെത്താന്‍ വൈ ഇലക്ട്രിക്ക് എസ്‌യുവിക്ക് കഴിയും. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത.

ഏഴുപേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന് ടെസ്‌ല മോഡല്‍ മൂന്നിന്റെ പ്ലാറ്റ്‌ഫോമാണ് നല്‍കിയിരിക്കുന്നത്. 1869 ലിറ്ററാണ് സ്റ്റോറേജ് സ്‌പേയിസ്. ടെസ്‌ല മൊബൈല്‍ ആപ്പ്, റിമോട്ട് അണ്‍ലോക്ക്, ലൊക്കേഷന്‍ ട്രാക്കിംഗ്, സ്പീഡ് ലിമിറ്റ് മോഡും പനോരമിക് ഗ്ലാസ്ടോപ്പാണ്‌ വാഹനത്തിന് മോഡികൂട്ടാന്‍ നല്‍കിയിരിക്കുന്നത്.

Top