ഇലക്‌ട്രിക് ട്രക്ക് ഡിസംബറില്‍ പുറത്തിറക്കാനൊരുങ്ങി ടെസ്‌ല

രക്ക് ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടെസ്‌ലയുടെ ആദ്യ ട്രക്ക് ഡിസംബറില്‍ ഉടമയ്ക്ക് കൈമാറും.

2017ല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ 100 ട്രക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ പെപ്സികോയ്ക്കാണ് ആദ്യ ട്രക്ക് നല്‍കുക. ആദ്യ വാഹനം ഡിസംബര്‍ ഒന്നിന് എത്തുമെന്ന് എലോണ്‍ മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു.

അമേരിക്കയിലെ നെവാഡ മരുഭൂമിയിലെ ടെസ്‌ലയുടെ ജിഗാ ഫാക്ടറിയില്‍ നിന്നാണ് ട്രക്ക് പുറത്തിറങ്ങുക. ആഴ്ചയില്‍ അഞ്ച് ട്രക്കുകള്‍ വീതം പുറത്തിറക്കുമെന്ന് ടെസ്‌ല അറിയിച്ചു. ഒറ്റ ചാര്‍ജില്‍ ഫുള്‍ ലോഡുമായി വാഹനം 805 കിലോമീറ്റര്‍ ഓടുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു.

ടെസ്‌ല ട്രക്കിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ആകെ ആവശ്യം 20 സെക്കന്‍ഡ് ആണ്. ലോഡ് ഇല്ലെങ്കില്‍ ഇത് വെറും 5 സെക്കന്‍ഡ് ആകും. ശരാശരി വേഗത മണിക്കൂറില്‍ 105 കിലോമീറ്ററാണ്. ഗിഗാ ഫാക്ടറിയില്‍ നിന്ന് കാലിഫോര്‍ണിയയിലെ ടെസ്‌ല കാര്‍ ഫാക്ടറിയിലേക്ക് ലോഡുകള്‍ നിറച്ച രണ്ട് ട്രക്കുകളുടെ പരീക്ഷണ ഓട്ടം നടത്തിയാണ് മസ്ക് ഇലക്‌ട്രിക് ട്രക്കിന്റെ വരവ് പ്രഖ്യാപിച്ചത്. വാള്‍മാര്‍ട്ട്, ഡിഎച്ച്‌എല്‍, പെപ്സികോ തുടങ്ങിയ വമ്പന്‍ കമ്പനികളാണു നൂറു കണക്കിന് ട്രക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നത്.

Top