ടെസ്ല ഇന്‍കോര്‍പ്പറേഷനെ പ്രൈവറ്റ് കമ്പനിയാക്കുമെന്ന് എലോണ്‍ മസ്‌ക്ക്

വാഷിങ്ടണ്‍: ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്‍കോര്‍പ്പറേഷനെ പ്രൈവറ്റ് കമ്പനിയാക്കി മാറ്റാന്‍ ആലോചനയുണ്ടെന്ന് സി.ഇ.ഒ എലോണ്‍ മസ്‌ക്ക്. കമ്പനിയുടെ ബ്ലോഗില്‍ എഴുതിയ കുറിപ്പിലാണ് എലോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ഓഹരിയ്ക്ക് 420 യു.എസ് ഡോളര്‍ വച്ച് 72 ബില്ല്യണ്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് കമ്പനി ഓഹരി വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നത്.

അതേസമയം ഇത്രയും തുകയുടെ സ്രോതസ്സ് മസ്‌ക്ക് വെളിപെടുത്തിയില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തീരുമാനങ്ങളെടുക്കാനും ഇത്തരമൊരു തീരുമാനം അനിവാര്യമാണെന്ന് മസ്‌ക്ക് പറയുന്നു. പ്രൈവറ്റ് കമ്പനിയായാലും താന്‍ സി.ഇ.ഒ സ്ഥാനത്ത് തുടരുമെന്ന് മസ്‌ക്ക് അറിയിച്ചു.

ലോകമെമ്പാടുമുള്ള വാഹനനിര്‍മ്മാതാക്കളില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന ടെസ്ല ചൈനയിലെ ഷാങ്ങായിയിലും യൂറോപ്പിലും ഫാക്ടറി തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്.

Top