ഇന്ത്യയില്‍ കാര്‍ നിര്‍മിക്കില്ല, ഇറക്കുമതി ചെയ്ത് വില്‍ക്കും; ഇലോണ്‍ മസ്‌ക്

റക്കുമതി ചെയ്ത കാർ വിൽക്കാനും സർവീസിന് സൗകര്യവും അനുവദിക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ ഉത്പാദനത്തിനില്ലെന്ന് ടെസ്‍ല തലവൻ ഇലോൺ മസ്‌ക്. ഇന്ത്യയിൽ നിർമാണശാല തുടങ്ങാൻ പദ്ധതിയുണ്ടോയെന്ന് ട്വിറ്ററിൽ ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് മസ്‌കിന്റെ പ്രതികരണം. വിൽക്കാനും സർവീസ് ചെയ്യാനും അനുവദിക്കാത്ത ഒരിടത്തും ടെസ്‍ല നിർമാണശാല തുടങ്ങില്ലെന്നും മസ്‌ക് പറയുന്നു.

‘കാറുകൾ വിൽക്കാനും സർവീസ് നടത്താനും ഞങ്ങൾക്ക് ആദ്യം അനുവാദമില്ലാത്ത ഒരു സ്ഥലത്തും ടെസ്‌ല ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കില്ല.’ മസ്‍ക് വ്യക്തമാക്കുന്നു. ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറാണെങ്കിൽ പ്രശ്‌നമൊന്നുമില്ലെന്നും എന്നാൽ കമ്പനി ചൈനയിൽ നിന്ന് കാറുകൾ ഇറക്കുമതി ചെയ്യരുതെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചൈനയിൽ ഉത്പാദിപ്പിച്ച കാർ ഇന്ത്യയിൽ വിൽക്കാനാണ് മസ്‌ക് ആവശ്യമുന്നയിക്കുന്നത്.

Top