tesla-car

പ്രശസ്ത ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല മോട്ടോഴ്‌സ് മോഡല്‍ എസ്സിന്റെ വിലക്കുറവുള്ള വേര്‍ഷനുകള്‍ അവതരിപ്പിച്ചു. മോഡല്‍ എസ് 60, മോഡല് എസ് 60 ഡി എന്നീ വേര്‍ഷനുകള്‍ ഈ മാസം മുതല്‍ യു എസ് വിപണിയില്‍ ലഭ്യമാകും.

പുതിയ മോഡലുകള്‍ ഫുള്‍ ചാര്‍ജില്‍ 321.86 കി മീ സഞ്ചരിക്കും. വേഗം മണിക്കൂറില്‍ 130 കിലോമീറ്റര്‍. 75 കിലോവാട്ട്അവര്‍ ശേഷിയുള്ളതാണ് ഇതിന്റെ ബാറ്ററി. വില എസ് 60 44.22 ലക്ഷം. എസ് 60 ഡി – 47.57 ലക്ഷം.

2012 ല്‍ വിപണിയിലെത്തിയ മോഡല്‍ എസ്സിന്റെ വില -50.92 ലക്ഷമാണ്. പ്രകൃതി സൌഹാര്‍ദമായ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായാണ് ടെസ് ല പുതിയ കാറുകള്‍ അവതരിപ്പിക്കുന്നത്.

Top