കൈ വീശിയാല്‍ സ്റ്റാര്‍ട്ടാവുന്ന കാര്‍; സംഭവം സത്യമാണ്

കൈ വീശിയാല്‍ സ്റ്റാര്‍ട്ട് ആവുന്ന കാറോ? എന്നാല്‍ സംഭവം സത്യമാണ്. ടെക്‌സാസ് സ്വദേശിയായ അമി ഡിഡിയുടെ കാറാണ് കൈ വീശിയാല്‍ സ്റ്റാര്‍ട്ടാവുന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറും ഒരു ബയോ ഹാക്കറുമായ അമി തന്റെ ടെസ്ല മോഡല്‍ 3 കാറിന്റെ കീകാര്‍ഡില്‍ നിന്നുള്ള ചിപ്പ് സ്വന്തം കൈക്കുള്ളില്‍ ഘടിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്.

എടിഎം കാര്‍ഡിന്റെ വലിപ്പമുള്ള ആര്‍.എഫ്.ഐഡി കാര്‍ഡ് ആണ് ടെസ്ല കാറുകളുടെ ചാവി ആയി ഉപയോഗിക്കുന്നത്. ഇതിനകത്തുള്ള ചിപ്പിലെ ഡാറ്റ തന്റെ കൈക്കുള്ളിലെ ചിപ്പിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും അമിയ്ക്ക് അതിന് സാധിച്ചിരുന്നില്ല.

തുടര്‍ന്ന് തന്റെ ടെസ്ല കീ കാര്‍ഡ് അസറ്റോണ്‍ ലായനിയില്‍ മുക്കിവെച്ച് കാര്‍ഡിന്റെ പ്ലാസ്റ്റിക് കവചം നീക്കം ചെയ്ത് അതിനുള്ളിലെ ആര്‍.എഫ്.ഐഡി ടാഗ് പുറത്തെടുത്തു. ഈ ചിപ്പ് ഒരു ബയോപോളിമറിനുള്ളിലാക്കി സ്വന്തം കൈക്കുള്ളില്‍ ഘടിപ്പിക്കുകയായിരുന്നു.

Top