ടെസ്‌ല 150 കോടി ഡോളര്‍ നിക്ഷേപിച്ചു; ബിറ്റ്കോയിന്റെ മൂല്യത്തിൽ കുതിപ്പ്

bitcoin

ടെസ്‌ല 150 കോടി ഡോളര്‍ നിക്ഷേപിച്ചതോടെ എക്കാലത്തെയും ഉയരം കീഴടക്കി ബിറ്റ്കോയിൻ. ബിറ്റ്കോയിന്റെ മൂല്യം 15ശതമാനത്തിലേറെ കുതിച്ച് 47,000 ഡോളര്‍ നിലവാരത്തിലെത്തിലാണ് വ്യാപാരം നടക്കുന്നത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനാണ് ടെസ്‌ല ബിറ്റ്‌കോയിന്‍ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. ഇലക്ട്രിക് കാറുകള്‍ക്ക് ടോക്കണായി ക്രിപ്‌റ്റോകറന്‍സി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ ക്രിപ്‌റ്റോകറന്‍സിക്ക് അംഗീകാരം നല്‍കാന്‍ മടിക്കുമ്പോള്‍ ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് ആഗോള വ്യാപകമായി ബിറ്റ്‌കോയിന് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.

Top