ടെസ്‌ലയുടെ ആദ്യ വിദേശ പ്ലാന്റ് ചൈനയില്‍; പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

ബെയ്ജിംഗ്: ചൈനയില്‍ ആദ്യ വിദേശ പ്ലാന്റ് ആരംഭിക്കാനൊരുങ്ങി പ്രമുഖ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല. യുഎസിന് പുറത്തുള്ള കമ്പനിയുടെ ആദ്യത്തെ യൂണിറ്റാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ടെസ്‌ല പ്ലാന്റിനായി 140 ദശലക്ഷം ഡോളറിന് ഷാങ്ഹായിയില്‍ സ്ഥലം ഏറ്റെടുത്തത്.

പുതിയ പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മോഡല്‍ മൂന്ന് വൈ കാറുകളുടെ നിര്‍മ്മാണമാണ് ഇവിടെ നടക്കുക.

Top