സിഡ്‌നിയില്‍ ഭീകരാക്രമണ പദ്ധതി ഭീകര വിരുദ്ധ സേന തകര്‍ത്തു, നാലു പേര്‍ അറസ്റ്റില്‍

സിഡ്‌നി: വിമാനം ബോംബ് വെച്ച് തകര്‍ക്കാനുള്ള ഭീകരരുടെ പദ്ധതി ഓസ്‌ട്രേലിയന്‍ ഭീകരവിരുദ്ധ സേന പരാജയപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് സിഡ്‌നിയില്‍ നടത്തിയ റെയ്ഡില്‍ നാലു പേര്‍ അറസ്റ്റിലായി.

പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളാണ് ഇക്കാര്യം അറിയിച്ചത്.

ഭീകരാക്രമണത്തിന് ചിലര്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഡ്‌നിയിലെ സറെ ഹില്‍സ്, വില്ലി പാര്‍ക്ക്, പഞ്ച്ബൗള്‍, ലേകേബ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു പേരെ പിടികൂടുകയായിരുന്നു. ഇവര്‍ക്ക് ഇസ്ലാമിക് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭീകരാക്രമണ ശ്രമമുണ്ടായ പശ്ചാത്തലത്തില്‍ രാജ്യാന്തര, ആഭ്യന്തര വിമാനത്താവളങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Top