കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം, നാല് ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം.

ആക്രമണത്തിൽ നാല് ഭീകരരെ സൈന്യം വധിച്ചു.

ബന്ദിപ്പോരയിലെ സുമ്പാല്‍ മേഖലയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ഓടെ ഏറ്റുമുട്ടലുണ്ടായത്.

സിആര്‍പിഎഫ് 45-ാം ബറ്റാലിയന്‍ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. പോരാട്ടം പത്തു മിനിറ്റോളം നീണ്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top