കശ്മീരില്‍ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കശ്മീര്‍: കശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ശ്രീനഗറിലെ പാന്ത് ചൗക്ക് ബൈപാസ് റോഡിലായിരുന്നു സംഭവം.

സിആര്‍പിഎഫിന്റെ 29-ാം ബറ്റാലിയന്‍ വാഹനത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു എസ്‌ഐക്കാണ് ജീവന്‍ നഷ്ടമായത്.

ഭീകരര്‍ക്കു നേരെ സിആര്‍പിഎഫ് തിരിച്ചടിച്ചു. തിരക്കേറിയ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആക്രമണം ഉണ്ടായത്. അതിനാല്‍ ആക്രമണത്തിനു ശേഷം ഭീകരര്‍ക്ക് രക്ഷപെടാനായി. സിആര്‍പിഎഫ് സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.

Top