ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണം; നാല് മരണം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാരും രണ്ട് പ്രദേശവാസികളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ജമ്മു കാശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സുരക്ഷാ സേനയെ ലക്ഷ്യമാക്കി ഭീകരര്‍ നടത്തിയ വെടിവയ്പ്പ് നടന്നത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കുണ്ട്. സോപോറിലെ പ്രധാന ചൗക്കിലാണ് അക്രമം ഉണ്ടായത്.

പോലീസിന്റെ പട്രോളിംഗ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു. രണ്ട് പോലീസുകാരും രണ്ട് നാട്ടുകാരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിനു പിന്നലെ സൈന്യം പ്രദേശം വളഞ്ഞതായും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സി.ആര്‍.പി.എഫ് വക്താവ് പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ ആണെന്ന് കാശ്മീര്‍ ഐ.ജി വിജയ് കുമാര്‍ വ്യക്തമാക്കി.

Top