‘ഭീകരത ഒഴിവാക്കിയാല്‍ ഇന്ത്യ സഹായിക്കും’, പാക്കിസ്ഥാനോടു അമേരിക്ക

വാഷിംഗ്ടണ്‍: ഭീകരരുടെ സുരക്ഷിത കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തയാറായാല്‍ പാക്കിസ്ഥാന് ഇന്ത്യയുടെ ഭാഗത്തുനിന്നു ശക്തമായ സാമ്പത്തിക മെച്ചങ്ങളുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്.

യുഎസ് സെനറ്റര്‍മാരെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഭീകരരുടെ സുരക്ഷിത കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും തയാറാകുകയാണെങ്കില്‍ അയല്‍ക്കാരെന്ന നിലയില്‍ പാക്കിസ്ഥാന്റെ വികസനത്തില്‍ ഇന്ത്യക്കു വലിയ പങ്കു വഹിക്കാന്‍ കഴിയും.

കൂടാതെ, നിലപാടുകള്‍ പാക്കിസ്ഥാനെതിരാണെന്നു മനസിലാക്കാന്‍ കഴിഞ്ഞാല്‍ നയതന്ത്ര രംഗങ്ങളിലും പാക്കിസ്ഥാനു ഗുണം ചെയ്യുമെന്നും ജിം മാറ്റിസ് പറഞ്ഞു.

അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണേഷ്യന്‍ പോളിസി പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായാണ് മാറ്റിസിന്റെ പരാമര്‍ശം. പാക്കിസ്ഥാനെ അകറ്റിനിര്‍ത്തുന്ന നിലപാടാണ് പുതിയ നയത്തില്‍ യുഎസ് സ്വീകരിച്ചിട്ടുള്ളത്.

Top