ഭീകരര്‍ക്ക് പാക് ബന്ധം; തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍നിന്നും പിടികൂടിയ അല്‍ഖ്വയ്ദ സംഘത്തിന് പാകിസ്ഥാനുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് പിടിയിലായ ഭീകരരില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. അല്‍ഖ്വയ്ദ ഭീകരരെ ഇന്ന് എന്‍ഐഎ ഉന്നത ഉദ്യോഗസ്ഥ സംഘം ചോദ്യം ചെയ്യും. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്താണ് പിടികൂടിയവരെ ചോദ്യം ചെയ്യുക. പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഭീകരരെ ഇന്ന് എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും.

Top