ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ നിന്ന് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍. ഷോപിയാനിലെ ദന്‍ഗമില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ജാവേദ് അഹമ്മദ് എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. കച്ച്ദ്വാരയിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് തീവ്രവാദികള്‍ ജാവേദിനെ തട്ടിക്കൊണ്ട് പോയത്.

പ്രദേശത്ത് ശക്തമായ തെരച്ചില്‍ നടത്തിയെങ്കിലും കോണ്‍സ്റ്റബിളിനെ കണ്ടെത്താനായിരുന്നില്ല. ഏപ്രിലില്‍ അഞ്ച് തീവ്രവാദികളെ സുരക്ഷാ സൈന്യം കൊലപ്പെടുത്തിയത് ഈ ഗ്രാമത്തില്‍ വെച്ചായിരുന്നു.

Top