ഷോപ്പിയാനിലെ ഏറ്റുമുട്ടല്‍: സൈന്യം വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു

ശ്രീനഗര്‍: ശനിയാഴ്ച പുലര്‍ച്ചെ ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. റവല്‍പൊറ സ്വദേശിയായ ആബിദ് വാഗി, അംഷെപൊറ സ്വദേശിയായ ഷാജഹാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഭീകരര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്ന് സുരക്ഷാ സേന അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുകളും പിടിച്ചെടുത്തിരുന്നു.

Top