അവന്തിപ്പോരയില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു

ജമ്മുകശ്മീര്‍ : ജമ്മുകശ്മീരിലെ അവന്തിപ്പോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ജെയ്‌ഷെ ഇ മുഹമ്മദ് പ്രവര്‍ത്തകരെയാണ് വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. പ്രദേശത്ത് സുരക്ഷ സേന തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞദിവസം പാക്ക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തിയിരുന്നു.

പാക് അധീന കശ്മീരിലെ താങ്ധര്‍ സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന പാക്ക് സൈന്യത്തിന്റെ നടപടിയ്ക്ക് തിരിച്ചടിയായാണിതെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. സ്ഥിരമായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പില്‍ നിന്നാണെന്ന് ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു.

Top