ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ബ്രസല്‍സ്: ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് പറഞ്ഞ അംഗങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ക്കുകയും പാക്കിസ്ഥാനെ നിലപാടില്ലാത്ത രാജ്യമാണെന്നും വിമര്‍ശിക്കുകയും ചെയ്തു.

ഇന്ത്യയിലും ജമ്മു കശ്മീരിലും നടക്കുന്ന ഭീകരാക്രമണങ്ങളെ നാം പരിശോധിക്കേണ്ടതുണ്ടെന്ന് യൂറോപ്യന്‍ യൂണിയനിലെ പോളണ്ടില്‍നിന്നുള്ള പ്രതിനിധി റൈസാര്‍ഡ് സാര്‍നെക്കി പറഞ്ഞു. ഈ ഭീകരവാദികള്‍ ചന്ദ്രനില്‍നിന്ന് ഇറങ്ങിവന്നവരല്ല. അവര്‍ വന്നത് അയല്‍ രാജ്യത്തുനിന്നാണ്. നാം ഇന്ത്യയെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണി പാക്കിസ്ഥാന്‍ മുഴക്കിയിരുന്നു എന്ന് ഇറ്റലിയിലെ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി(ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്സ്) അംഗമായ ഫുല്‍വിയോ മാര്‍ട്ടുസെല്ലോ പറഞ്ഞു.യൂറോപ്പില്‍ നീചമായ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരവാദികള്‍ പദ്ധതി തയ്യാറാക്കുന്നയിടമാണ് പാക്കിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു

Top