ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടുന്നു

ഡൽഹി : ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ.ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെങ്കിലും വളരെ ഗൗരവത്തോടെയാണ് സ്ഫോടനത്തെ നോക്കിക്കാണുന്നത്.

ഇന്ന് രാവിലെ ഉധംപൂരിൽ ബസ് സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിനകത്താണ് സ്ഫോടനമുണ്ടായത്. 8 മണിക്കൂറിനിടെ ഉണ്ടായ രണ്ടാമത്തെ സ്ഫോടനമായിരുന്നു ഇത്. ഇന്നലെ രാത്രി 10:45 ന് ഉധംപൂരിലെ ദോമെയിൽ ചൗക്കിൽ ബസിൽ സ്ഫോടനം നടന്നിരുന്നു. ആ സംഭവത്തിലാണ് 2 പേർക്ക് പരിക്ക് പറ്റിയത്.

Top