ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

kashmir

ജമ്മുകശ്മീര്‍: സകൂറയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ലക്ഷര്‍ ഇ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് തോക്കുകള്‍ കണ്ടെടുത്തു.

അതേസമയം ജമ്മുകശ്മീരിലെ കുല്‍ഗ്രാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ജമ്മുകശ്മീര്‍ പൊലീസ് കോണ്‍സ്റ്റബിള്‍,മൂന്ന് സൈനികര്‍,രണ്ട് പ്രദേശവാസികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കുല്‍ഗ്രാം ജില്ലയിലെ സെഹ്പുരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.

ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീടുകള്‍ അടക്കം വളഞ്ഞാണ് സംയുക്ത സേന പരിശോധന നടത്തിയത്.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവെയ്ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. തുടര്‍ന്ന് സേന തിരിച്ചടിക്കുകയായിരുന്നു.

 

 

Top