മണിപ്പുരിൽ ഭീകരാക്രമണം; കമാൻഡിങ് ഓഫിസർ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു

Terrorists

ചുരാചന്ദ്‌പുർ: മണിപ്പുരിലെ ചുരാചന്ദ്‌പുരിൽ അസം റൈഫിൾസിനുനേരെ ഭീകരാക്രമണം. ആക്രമണത്തിൽ 46 അസം റൈഫിൾസിന്റെ കമാൻഡിങ് ഓഫിസർ കേണൽ വിപ്ലവ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, 4 സൈനികർ എന്നിവർ കൊല്ലപ്പെട്ടു.

ഇന്ന് രാവിലെ മണിപ്പൂരിലെ ചർചന്ദ് ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്. ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു. ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റതായാണ് റിപ്പോർട്ട് .

Top