ജമ്മു കാ​ഷ്മീ​രി​ല്‍ സൈ​നി​ക​നെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി

ശ്രീ​ന​ഗ​ര്‍: ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ജമ്മു ആന്‍റ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനെയാണ് തട്ടിക്കൊണ്ടു പോയത്.

ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ യാസീൻ അവധിയിലായിരുന്നു.

രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​ണ് സൈ​നി​ക​ര്‍​ക്കും ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സി​നും ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്. ബ​ദ്ഗാ​മി​ലെ സൈ​നി​ക​ന്‍റെ വീ​ട് സൈ​ന്യ​ത്തി​ന്‍റെ പൂ​ര്‍​ണ സു​ര​ക്ഷ​യി​ലാ​ണ് ഇ​പ്പോ​ഴെ​ന്നാ​ണ് വി​വ​രം.

സ്ഥലത്തേക്ക് കരസേനയെയും അർധസൈനികവിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

Top