പൊലീസ് സ്റ്റേഷനില്‍നിന്ന് സ്ത്രീവേഷത്തില്‍ രക്ഷപെടാന്‍ ശ്രമിച്ചു ; ഭീകരന്‍ ഗ്രനേഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

terrorist

ശ്രീനഗര്‍: പൊലീസ് കസ്റ്റഡിയില്‍നിന്ന് സ്ത്രീവേഷത്തില്‍ ബുര്‍ഖ ധരിച്ച് രക്ഷപെടാന്‍ ശ്രമിച്ച ഭീകരന്‍ ഗ്രനേഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഷ്താഖ് അഹമ്മദ് ചോപാന്‍ എന്ന ഭീകരന് രക്ഷപെടാന്‍ അവസരം ഒരുക്കുന്നതിനുവേണ്ടി കൂട്ടാളികള്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യംതെറ്റി തൊട്ടടുത്തുവീണ് പൊട്ടിയതിനെത്തുടര്‍ന്നാണ് മരിച്ചത്. ഗ്രനേഡ് ആക്രമണത്തില്‍ പുല്‍വാമ പൊലിസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

ഹിസ്ബുള്‍ മുജാഹിജിന്‍ ഭീകര സംഘടനയില്‍ അംഗമായിരുന്ന ചോപാന്‍ പൊലീസ് സ്റ്റേഷന് പുറത്തേക്ക് എങ്ങനെ എത്താനായെന്നും പൊലീസുകാരില്‍ നിന്ന് സഹായമുണ്ടായോ എന്നും മജിസ്‌ട്രേറ്റ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top