അവന്തിപ്പോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപ്പോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. പ്രദേശത്ത് ഭീകരവാദികളുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇവിടെ നിന്ന് വലിയതോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. പോലീസും സൈന്യവും സംയുക്തമായാണ് ഭീകര്‍ക്കായി തിരച്ചില്‍ നടത്തിയത്.

കൂടുതല്‍ ഭീകരര്‍ കണ്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുകയാണ്.

അതേസമയം, കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയതിനു പിന്നാലെ നിയന്ത്രണ രേഖയിൽ താൽക്കാലികമായി അടച്ചുപൂട്ടിയ ഭീകര ക്യാംപുകൾ പാക്കിസ്ഥാൻ വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വരും ദിവസങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നു ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഈ ക്യാംപുകളിൽ 20 ഭീകര വിക്ഷേപണ പാഡുകളും 18 പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നാണ് സൂചന. ഓരോന്നിലും ശരാശരി 60 ഭീകരർ താമസിക്കുന്നതായാണ് വിവരം.

Top