കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ ഭീകരരും സുരക്ഷാ സൈന്യവും ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. സോപൂരിലെ വാര്‍പോരയില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.

അതേസമയം ഇന്നലെ ബാരാമുള്ളയില്‍ സേന വധിച്ച ഭീകരരില്‍ ഒരാള്‍ പാക്ക് സ്വദേശിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹജ്ജിനിലും ബന്ദിപോരയിലും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Top