terrorist killed in a gunbattle in jk baramullah operation

IndiaKashmir_AP

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയിലെ ഹരിതാര്‍ തര്‍സൂ മേഖലയില്‍ ഇന്നു രാവിലെയാണ് സംഭവം.

ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ ഒളിഞ്ഞിരുന്ന് സേനയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു ഭീകരര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ പ്രദേശത്തെ കനത്ത മഞ്ഞ് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പാകിസ്താനുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇവയെല്ലാം മറികടന്നാണ് ഭീകരര്‍ നുഴഞ്ഞുകയറിയിരിക്കുന്നത്.

Top