സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈന്യം ശക്തമായി തിരിച്ചടിക്കുന്നു

army

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെ ത്രാലില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെയാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്.

സൈന്യം ശക്തമായി തിരിച്ചടിക്കുന്നു. ഭീകരരുടെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തു വിട്ടിട്ടില്ല.

Top