മുംബൈ ഭീകരാക്രമണം;തീവ്രവാദി ഗുജറാത്തില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ പിടിയില്‍

terrorist

ഗുജറാത്ത്: 1993 ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള തീവ്രവാദിയെ ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് നവ്‌സാരി വല്‍സത് തീരപ്രദേശത്തുള്ള അഹമദ് ലംബുവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സി ബി ഐ യും ഇന്റര്‍പോളും അഹമദിന്റെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ തലയ്ക്ക് 5 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ആയുധങ്ങള്‍ അനധികൃതമായി വിതരണം ചെയ്യുന്ന കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Top