മത്സരിച്ച നാനൂറിലേറെ തീവ്രവാദികള്‍ക്കും സമ്പൂര്‍ണ പരാജയം; ഇതാണ്‌ പാക്ക് വിധി

PAKKISTHAN

ഇസ്ലാമാബാദ്: പാക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയ തീവ്രവാദ സംഘടനകളുടെ സ്ഥാനാര്‍ഥികളൊക്കെയും രുചിച്ചത് ദയനീയ പരാജയം.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ മകന്‍ ഹാഫിസ് തല്‍ഹ സായിദും മരുമകന്‍ ഖാലിദ് വലീദും അടക്കം വിവിധ ഭീകര സംഘടനകളുടെ പ്രതിനിധികളായി മത്സരിച്ച നാനൂറിലേറെ സ്ഥാനാര്‍ഥികള്‍ സമ്പൂര്‍ണ പരാജയം നേരിട്ടു.

എന്നാല്‍, ഹാഫിസ് സയീദ് രൂപീകരിച്ച രാഷ്ട്രീയകക്ഷി മില്ലി മുസ്ലിം ലീഗിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ മത്സരിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നു മറ്റൊരു ചെറുകക്ഷിയുടെ പേരിലായിരുന്നു മല്‍സരിച്ചത്.

അതേസമയം, ഭീകര പട്ടികയില്‍ നിന്നു പേരു നീക്കംചെയ്തതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ച മൗലാന മുഹമ്മദ് അഹ്മദ് ലുധിയാന്‍വി 45,000 വോട്ടുകള്‍ നേടി.

Top