കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം

ശ്രീനഗർ: പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. ലഷ്‌കർ ഭീകരൻ അഖിബ് മുസ്താഖ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഇയാൾ അടുത്തിടെയാണ് ലഷ്‌കറെ തയ്ബയിൽ ചേർന്നത്. അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികനു പരുക്കേറ്റു.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് പുൽവാമയിൽ ബാങ്ക് സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ശർമ കൊല്ലപ്പെട്ടത്.താമസസ്ഥലമായ അചാനിൽ നിന്ന് ചന്തയിലേക്കു പോകും വഴിയാണ് ഭീകരൻ സഞ്ജയ്ക്കു നേരെ വെടിയുതിർത്തത്.

Top