ഭീകരര്‍ക്കുള്ള അതിര്‍ത്തി കടന്നുള്ള ധനസഹായം ; ബാരാമുള്ളയില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: ഭീകരര്‍ക്കുള്ള അതിര്‍ത്തി കടന്നുള്ള ധനസഹായം കണ്ടെത്തുന്നതിനായി ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നാല് ഇടങ്ങളിലായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. വീടുകള്‍ കയറിയിറങ്ങിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.

ഭീകരര്‍ക്ക് അതിര്‍ത്തി കടന്നുള്ള ഫണ്ടിംഗ് കണ്ടെത്തുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഭീകരര്‍ക്കുള്ള ഫണ്ടിംഗ് സംബന്ധിച്ച് കഴിഞ്ഞ മാസം വിഘടനവാദി നേതാവ് മസാരത് ആലത്തിനെ ജമ്മുകശ്മീരിലെ ജയിലില്‍നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

Top