വസന്തകുമാറിന്റെ ഭാര്യയുടെ ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് എ.കെ ബാലന്‍

ak balan

വയനാട്: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്.

വസന്തകുമാറിന്റെ ഭാര്യക്ക് ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുമെന്നാണ് വയനാട് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയ മന്ത്രി എ കെ ബാലന്‍ അറിയിച്ചിരിക്കുന്നത്. വസന്തകുമാറിന്റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു.

ഫെബ്രുവരി 19ന് ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച് തീരുമാനമാകും. കുടുംബത്തിനു നല്‍കുന്ന സര്‍ക്കാര്‍ സഹായങ്ങളെ കുറിച്ച് 19ന് തീരുമാനിക്കുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 20ന് വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും.

Top