ജമ്മു കശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടത്ത് ഭീകരാക്രമണം, മൂന്നുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടത്ത് ഭീകരാക്രമണം. ആക്രമണത്തില്‍ മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ശ്രീ നഗറിലെ ലാല്‍ ബസാറിന് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരര്‍ പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ തെരച്ചില്‍ തുടരുകയാണ്.

ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഏഴ് മണി വരെയായിരുന്നു ഭീകരാക്രമണങ്ങള്‍ ഉണ്ടായത്. ശ്രീനഗറിലും ബന്ദിപോരയിലുമാണ് അക്രമണങ്ങള്‍ ഉണ്ടായത്. ആദ്യ രണ്ട് ആക്രമണങ്ങള്‍ ശ്രീ നഗറിലെ ലാല്‍ ബസാറിലായിരുന്നു. ഫാര്‍മസിസ്റ്റന്റിനു നേരെയാണ് ഭീകരര്‍ ആദ്യം വെടിയുതിര്‍ത്തത്. ഇയാള്‍ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം ലാല്‍ ബസാറില്‍ ബീഹാര്‍ സ്വദേശിക്ക് നേരെ ആക്രമണം നടന്നു. തുടര്‍ന്നാണ് ബന്ദിപോരയില്‍ ഭീകരാക്രമണം ഉണ്ടായത്. പ്രദേശത്തെ ടാക്‌സി യൂണിയന്‍ പ്രസിഡന്റ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

തുടരെയുള്ള ഭീകരാക്രമണത്തില്‍ ജമ്മുകശ്മീരില്‍ മൂന്ന് ദിവസത്തിനിടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്ത്.

Top