ഭീകരാക്രമണം; പൂഞ്ചില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും സൈനികര്‍ വീരമൃത്യു വരിച്ചു. പൂഞ്ച് സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായ രണ്ട് ജവാന്മാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുബേദാര്‍ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരാണ് ആണ് വീരമൃത്യു വരിച്ചത്. അഞ്ച് ദിവസത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ പൂഞ്ചില്‍ വീരമൃത്യു വരിച്ചത് ഒന്‍പത് ഇന്ത്യന്‍ സൈനികരാണ്. ഏറ്റുമുട്ടല്‍ നടന്ന വനത്തിനുള്ളില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ജമ്മു കശ്മീരിലെ ഇഡ്ഗയില്‍ വഴിയോര കച്ചവടക്കാരനെ ഇന്ന് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. വഴിയോര കച്ചവടക്കാരനായ ബിഹാര്‍ സ്വദേശി അരവിന്ദ് കുമാറാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലും ഒരാള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായി. യുപി സ്വദേശിയായ സാഗിര്‍ അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് അധ്യാപകരെ ഭീകരര്‍ കൊലപ്പെടുത്തിയതും ഇഡ്ഗയിലായിരുന്നു. അതിനിടെ ലഷ്‌ക!ര്‍ തലവന്‍ ഉമര്‍ മുഷ്താഖ് ഖാന്‍ഡെയടക്കം രണ്ട് ഭീകരരെ സൈന്യം ഇന്ന് വധിച്ചു.

Top