ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

kashmir

ശ്രീനഗര്‍: കശ്മീരില്‍ ഇന്ന് രാവിലെ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മുതലാണ് ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവയ്പ്പ് ആരംഭിച്ചത്. ഇതുവരെ ഏറ്റുമുട്ടല്‍ അവസാനിച്ചിട്ടില്ല.

നഗരത്തിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ശ്രീനഗര്‍ ബന്ദിപ്പൂര്‍ റോഡില്‍ തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ മുതല്‍ വെടിവയ്പ്പ് പുനസ്ഥാപിച്ചതായി പോലീസ് അറിയിച്ചു. പ്രശ്‌നബാധിത മേഖല സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ടുണ്ട്.

Top