Terrorist attack – soudi

സൗദി: ഐഎസ് ലോകവിപത്താണെന്ന് മക്ക ഇമാമും സൗദി ഹൈക്കോടതി ജഡ്ജിയുമായ ഡോ.ശൈഖ് സ്വാലിഹ് ബിന് മുഹമമദ് ആലുത്വാലിബ്.

ഐഎസ്സിന്റെ ലക്ഷ്യം സാമ്പത്തികമാണ്. ഇതിനെ ഒറ്റക്കെട്ടായി ലോകം നേരിടണം. അതേസമയം, ലോകത്താകമാനം നടക്കുന്ന ഭീകരവാദങ്ങളില്‍ മുസ്ലിങ്ങള്‍ക്കല്ല പങ്കുള്ളത്. പാശ്ചാത്യ നാടുകളില്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രമാണ് ഇത്തരം ഭീകരവാദങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആനിലെ ജിഹാദ് എന്ന വാക്കാണ് ലോകത്താകെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്ക്. ഇതിന് നിരവധി അര്‍ത്ഥതലങ്ങളുണ്ട്. അതൊരിക്കലും ഇന്നുകാണുന്ന തരത്തിലുള്ള ഭീകരവാദങ്ങള്‍ക്കുള്ള മറയല്ലെന്നും പറയുന്നു.

ഐഎസ് എന്ന ഭീകരസംഘടന അറബ് ലോകത്തിന് മാത്രമല്ല സകല മനുഷ്യര്‍ക്കും വിപത്താണ്. ഇതിന് പിന്നില്‍ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇസ്ലാമില്‍ സ്ത്രീസ്വാതന്ത്ര്യമുണ്ടെന്ന് പറയുമ്പോള്‍ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും അനുവദിക്കാത്ത രാജ്യമല്ലേ സൗദിയെന്ന ചോദ്യത്തിന് പഴയ ട്രാഫിക് നിയമങ്ങളാണ് രാജ്യത്തുള്ളതെന്നും ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് നിലവില്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും മക്ക ഇമാം പറഞ്ഞു.

സൗദി സ്ത്രീകളുടെ ഉന്നമനത്തിന് ഏറെ ശ്രദ്ധ ചെലുത്തിവരികയാണ്. രാജ്യത്ത് പ്രൊഫഷണല്‍ മേഖലയിലും ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്ന മജ്ലിസ് ശൂറയിലും സ്ത്രീകളുണ്ട്. ലോകത്തില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സൗദി സ്ത്രീകള്‍ പ്രാപ്തരാണെന്നും ഇമാം പറഞ്ഞു.

Top