ഷോപ്പിയാനില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം. ഷോപ്പിയാനിലെ മിനി സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സംഭവത്തില്‍ ആളപായമോ പരുക്കുകളോ ഇല്ലെന്ന് ജമ്മുകാശ്മീര്‍ പൊലീസ് വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്.

Top