ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഭീകരാക്രമണം; മൂന്ന് മരണം

പാരീസ്: തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം നടന്ന കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയെ കഴുത്തറുത്ത് കൊന്ന അക്രമി മറ്റ് രണ്ട് പേരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം തീവ്രവാദി ആക്രമണമാണെന്ന് നീസ് മേയര്‍ പറഞ്ഞു. നഗരത്തിലെ നോത്രദാം പള്ളിയുടെ സമീപത്താണ് ആക്രമണം നടന്നത്. അക്രമിയെ പൊലീസ് പിടികൂടി.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ഒരാള്‍ പള്ളിയുടെ കെയര്‍ ടേക്കറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് പള്ളിക്കുള്ളില്‍ നിരവധി ആളുകളുണ്ടായിരുന്നു.

Top