Terrorist attack-india-security

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലും വിവിധ തീര്‍ഥാടക കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ പേരുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുളളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ സുരക്ഷ കര്‍ശനമാക്കി. ജയ്പുര്‍, ആജ്മീര്‍, ജോധ്പുര്‍, സിക്കാര്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളുമാണ് ആക്രമണ സാധ്യത നേരിടുന്ന പ്രധാന സ്ഥലങ്ങള്‍.

ഭീകരാക്രമണ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലും സുരക്ഷ കര്‍ശനമാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാജസ്ഥാനില്‍, ഐഎസുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു.

Top