സിറിയയിലെ ഹമാ പ്രവിശ്യയില്‍ ഭീകരാക്രമണം ; ഒരു സൈനികന് പരിക്കേറ്റു

ദമാസ്‌കസ് ; സിറിയയിലെ ഹമാ പ്രവിശ്യയില്‍ ഭീകരാക്രമണം. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റു. 10ലേറെ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച മാത്രം ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം.

അലപ്പോയിലടക്കം ഇപ്പോഴും ഭീകര സാന്നിധ്യമുണ്ടെന്നാണ് വിവരം. ഇവിടങ്ങളില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അതേസമയം ആക്രമണത്തെക്കുറിച്ച് സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Top