പുല്‍വാമയില്‍ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

പുല്‍വാമയില്‍ ഭീകരാക്രമണം. ജമ്മു കശ്മീരില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികള്‍ വെടിവച്ച് കൊലപ്പെടുത്തി. പുല്‍വാമയിലെ ഹരിപരിഗമിലാണ് ഭീകരവാദി ആക്രമണം ഉണ്ടായത്.

എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തില്‍ മരിച്ചത്. മകള്‍ റാഫിയ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. വീട്ടില്‍ അതിക്രമിച്ച് കയറിയ ഭീകരവാദികള്‍ മൂവരെയും വെടിവയ്ക്കുകയായിരുന്നു. ഫയാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കി. അതേസമയം ഇന്നലെ ജമ്മു വ്യോമകേന്ദ്രത്തില്‍ നടന്ന സ്‌ഫോടനം ഭീകരാക്രമണമെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ് സ്ഥിരീകരിച്ചു. ജമ്മുവിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഭീകരര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദില്‍ബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്‌ഫോടക വസ്തുക്കള്‍ ജമ്മു പൊലീസ് കണ്ടെടുത്തതായാണ് വിവരം.

 

Top