പാക്കിസ്ഥാനില്‍ ഭീകരാക്രമണം: 4പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാൻ: പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ ആഢംബര ഹോട്ടലിലാണ് സ്ഫോടനമുണ്ടായയത്.

പാക്കിസ്ഥാനിലെ ചൈനീസ് അംബാസഡറെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് സൂചനയുണ്ട്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. പാക്കിസ്ഥാൻ താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Top